ലഖ്‌നൗവില്‍ രണ്ടു കാശ്മീരികള്‍ക്കു നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം; വീഡിയോ
ലഖ്നൗ: കാശ്മീര്‍ സ്വദേശികളായ തെരുവു കച്ചവടക്കാര്ക്കു നേരെ ലഖ്നൗവില് ഹിന്ദുത്വ സംഘടനയുടെ ആക്രമണം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തെരുവില് ഡ്രൈഫ്രൂട്ട് കച്ചവടം നടത്തുന്ന കാശ്മീരികള്ക്കു നേരെയാണ് ആക്രമണമുണ്ടായത്. പുല്വാമയില് ഭീകരാക്രമണമുണ്ടായതിനു ശേഷം തീവ്ര വലതുപക്ഷ സംഘടനകള് കാശ്മീരികള്ക്കു നേരെ നടത്തി വരുന്ന ആക്രമണങ്ങളുടെ തുടര്ച്ചയാണ് ഇതെന്ന് കരുതുന്നു. ഇതിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്.
തിരക്കേറിയ റോഡരികില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന കാശ്മീര്‍ സ്വദേശികളെ കാവി ധരിച്ച അക്രമികള്‍ വടി ഉപയോഗിച്ച് തല്ലുകയായിരുന്നു. കാശ്മീരികളായതിനാലാണ് തല്ലുന്നതെന്ന് അക്രമികള്‍ വിളിച്ചു പറയുന്നുണ്ട്. പ്രദേശവാസികള്‍ ഇടപെട്ടതോടെയാണ് ഇവര്‍ ആക്രമണം നിര്‍ത്തിയത്. സംഭവത്തില്‍ നാല് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിശ്വഹിന്ദു ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാശ്മീരികള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ മാസം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വീഡിയോ
SHOCKING: Some goons in saffron kurtas throttle, assault a Kashmiri dry fruit seller in Lucknow. Passersby come to rescue of the Kashmiri. Case yet to be registered.
Hope @Uppolice @Igrangelucknow @lkopolice register an FIR and jab these goondas at the earliest. pic.twitter.com/zXjI3Anh2n
— Prashant Kumar (@scribe_prashant) March 6, 2019