മാധ്യമങ്ങളെ വിളിച്ചുവരുത്തി പോലീസിന്റെ ഏറ്റുമുട്ടല്‍! രണ്ട് കുറ്റവാളികളെ യുപി പോലീസ് വെടിവെച്ചുകൊന്നു

വിളിച്ചു വരുത്തിയ മാധ്യമങ്ങളുടെ മുന്നില് വെച്ച് പോലീസ് രണ്ടു കുറ്റവാളികളെ വെടിവെച്ചു കൊന്നു. ഉത്തര്പ്രദേശിലാണ് സംഭവം. ആറു കൊലക്കേസുകളില് പ്രതികളായ മുസ്താക്കിം, നൗഷാദ് എന്നിവരെയാണ് പോലീസ് വധിച്ചത്. പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ടായിരുന്നവരാണ് ഇവര് രണ്ടുപേരും എന്നാണ് വിവരം.
 | 

മാധ്യമങ്ങളെ വിളിച്ചുവരുത്തി പോലീസിന്റെ ഏറ്റുമുട്ടല്‍! രണ്ട് കുറ്റവാളികളെ യുപി പോലീസ് വെടിവെച്ചുകൊന്നു

അലിഗഢ്: വിളിച്ചു വരുത്തിയ മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് പോലീസ് രണ്ടു കുറ്റവാളികളെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. ആറു കൊലക്കേസുകളില്‍ പ്രതികളായ മുസ്താക്കിം, നൗഷാദ് എന്നിവരെയാണ് പോലീസ് വധിച്ചത്. പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ടായിരുന്നവരാണ് ഇവര്‍ രണ്ടുപേരും എന്നാണ് വിവരം.

വ്യാഴാഴ്ച രാവിലെ 6.30നാണ് ഏറ്റുമുട്ടല്‍ നടന്നത്. ബൈക്കില്‍ പോകുകയായിരുന്ന പ്രതികളെ നാലു കിലോമീറ്റര്‍ പിന്തുടര്‍ന്നുവെന്നും പിന്നീട് ഇവര്‍ ആളൊഴിഞ്ഞ ഒരു കെട്ടിടത്തില്‍ ഒളിച്ചുവെന്നുമാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഒരു പോലീസുകാരന് ക്രിമനലുകള്‍ നടത്തിയ ആക്രമണത്തില്‍ വെടിയേറ്റു.

കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ആറ് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ പിടിയിലായിരുന്നു. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു ശേഷം 66 പേര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.