എം.ടി.എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന രണ്ട് റൊമേനിയന്‍ സ്വദേശികള്‍ പിടിയില്‍

എ.ടി.എമ്മുകളില് നിന്ന് ലക്ഷങ്ങള് കവര്ച്ച ചെയ്ത രണ്ട് റൊമേനിയന് സ്വദേശികള് പോലീസ് പിടിയിലായി. ഡല്ഹിയില് വെച്ചാണ് തട്ടിപ്പ് സംഘം പോലീസ് പിടിയിലായത്. ഇവരെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300 എ.ടി.എമ്മുകളില് ഇവര് തട്ടിപ്പ് നടത്തിതായാണ് സൂചന. അന്താരാഷ്ട്ര തലത്തില് പ്രവര്ത്തിക്കുന്ന എ.ടി.എം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാണ് ഇരുവരുമെന്നാണ് പ്രാഥമിക നിഗമനം.
 | 

എം.ടി.എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന രണ്ട് റൊമേനിയന്‍ സ്വദേശികള്‍ പിടിയില്‍

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്ത രണ്ട് റൊമേനിയന്‍ സ്വദേശികള്‍ പോലീസ് പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് തട്ടിപ്പ് സംഘം പോലീസ് പിടിയിലായത്. ഇവരെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300 എ.ടി.എമ്മുകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിതായാണ് സൂചന. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാണ് ഇരുവരുമെന്നാണ് പ്രാഥമിക നിഗമനം.

45 ഡെബിറ്റ് കാര്‍ഡ് ഉടമകളില്‍ നിന്ന് ഇവര്‍ പണം തട്ടിയതായി വ്യക്തമായിട്ടുണ്ട്. കൂടാതെ കൊല്‍ക്കത്തയിലെ എ.ടി.എമ്മുകളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായവരിലൊരാള്‍. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

എ.ടി.എം സംവിധാനം ഹാക്ക് ചെയ്‌തോ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചോ ആണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇവരുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി വ്യക്തമാക്കി. ഇരുവരെയും കൊല്‍ക്കത്ത കോടതിയില്‍ ഹാജരാക്കി ആഗസ്റ്റ് 18 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.