എന്‍ഐഎയുടെ ഭീകരവാദി പട്ടികയില്‍ 20 മലയാളികള്‍; മദനിയും തടിയന്റവിട നസീറും പട്ടികയില്‍

നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി പുറത്തിറക്കിയ ഭീകരവാദികളുടെ പട്ടികയില് മദനയിയും തടിയന്റവിട നസീറും
 | 
എന്‍ഐഎയുടെ ഭീകരവാദി പട്ടികയില്‍ 20 മലയാളികള്‍; മദനിയും തടിയന്റവിട നസീറും പട്ടികയില്‍

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പുറത്തിറക്കിയ ഭീകരവാദികളുടെ പട്ടികയില്‍ മദനയിയും തടിയന്റവിട നസീറും. ഇവരുള്‍പ്പെടെ 20 മലയാളികളാണ് പട്ടികയിലുള്ളത്. 200 പേരുകളുള്ള പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. സക്കീര്‍ നായിക്കിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹാഫിസ് സയ്യിദ്, മൗലാന മസൂദ് അസര്‍, സയിദ് സലാഹുദ്ദീന്‍ തുടങ്ങിയവരാണ് ലിസ്റ്റിലെ ആദ്യ പേരുകാര്‍.

യുഎപിഎ നിയമത്തില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി പാസായാല്‍ ഇവരെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍ഐഎക്ക് കഴിയും. ഇതോടെ ഇവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കഴിയും. ഭേദഗതിയനുസരിച്ച് പട്ടികയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുമ്പില്‍ ഹാജരാകുകയും 45 ദിവസം നീണ്ടുനില്‍ക്കുന്ന നിയമ നടപടികള്‍ പൂര്‍ത്തിയാകുകയും വേണം.

ഭീകര സംഘടനകളില്‍ അംഗമല്ലെങ്കില്‍ പോലും വ്യക്തികളെ തീവ്രവാദിയായി ഏജന്‍സികള്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിയുന്ന നിയമ ഭേദഗതിയാണ് യുഎപിഎയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.