ശബരിമല പ്രക്ഷോഭം ഗുണകരമാവില്ല; ഇത്തവണയും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വ്വേ

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരളത്തില് നടത്തിയ പ്രക്ഷോഭം ലോക്സഭാ തെരഞ്ഞെടുപ്പില് ഗുണം ചെയ്യില്ലെന്ന് സര്വ്വേ റിപ്പോര്ട്ട്. ബി.ജെ.പി ചായ്വുള്ള ചാനലായ റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്ന്നുള്ള സര്വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എല്.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും സര്വ്വേ ചൂണ്ടിക്കാട്ടുന്നു. കേരളത്തില് ആകെയുള്ള 20 സീറ്റില് പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്വേ പ്രവചിക്കുന്നത്. എല്ഡിഎഫിന്റെ സീറ്റുകള് നാലായി ചുരുങ്ങും.
 | 

ശബരിമല പ്രക്ഷോഭം ഗുണകരമാവില്ല; ഇത്തവണയും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരളത്തില്‍ നടത്തിയ പ്രക്ഷോഭം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ബി.ജെ.പി ചായ്വുള്ള ചാനലായ റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്നുള്ള സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ നാലായി ചുരുങ്ങും.

നേരത്തെ കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് അമിത് ഷാ അന്ത്യശാസനം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം പലയിടത്തും ആവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ വലിയ ദ്രൂവീകരണം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയം കാണുമെന്ന് പ്രവചനമുണ്ടായിരുന്നു. ഇവയെല്ലാം തള്ളികളയുന്നതാണ് റിപ്ലബിക് ടിവി സര്‍വ്വേ.

ശബരിമല പ്രക്ഷോഭം ഗുണകരമാവില്ല; ഇത്തവണയും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് സര്‍വ്വേ

40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്നാല്‍ ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വലിയ വിജയം സാധ്യമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. പ്രളയത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍.