സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ല; യുവാവ് ഫെയിസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു

സൈന്യത്തില് ചേരാന് കഴിയാത്തതില് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ന്യൂ ആഗ്ര സ്വദേശിയായ മുന്ന കുമാര് ആണ് ആത്മഹത്യ ചെയ്തത്. 24കാരനായ മുന്ന ഏതാണ്ട് 5 തവണ സൈന്യത്തില് ചേരാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല് യോഗ്യത നേടാന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാവിലെ ഫെയിസ്ബുക്ക് ലൈവില് വരികയും പെട്ടന്ന് തന്നെ കഴുത്തില് കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്ന വീഡിയോ തത്സമയം കണ്ടത് 2750ലേറെ പേരാണ്. എന്നാല് ഇവരിലാരും മുന്നയുടെ ബന്ധുക്കളെ വിവരമറിയിക്കാന് ശ്രമിച്ചില്ല.
 | 

സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ല; യുവാവ് ഫെയിസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു

ആഗ്ര: സൈന്യത്തില്‍ ചേരാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവാവ് ഫെയിസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു. ന്യൂ ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. 24കാരനായ മുന്ന ഏതാണ്ട് 5 തവണ സൈന്യത്തില്‍ ചേരാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാവിലെ ഫെയിസ്ബുക്ക് ലൈവില്‍ വരികയും പെട്ടന്ന് തന്നെ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്ന വീഡിയോ തത്സമയം കണ്ടത് 2750ലേറെ പേരാണ്. എന്നാല്‍ ഇവരിലാരും മുന്നയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ ശ്രമിച്ചില്ല.

ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. താന്‍ തന്നെയാണ് ആത്മഹത്യക്ക് ഉത്തരവാദിയെന്നും. സൈന്യത്തില്‍ ചേരാന്‍ കഴിയാതിരുന്നതില്‍ അതിയായ മനോവിഷമം ഉണ്ടായിരുന്നുവെന്നും മുന്ന ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കി. അവന്‍ ഭഗത് സിങിന്റെ കടുത്ത ആരാധകനായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നെന്നും സഹോദരന്‍ വികാസ് കുമാര്‍ പറഞ്ഞു.

ബി.എസ്.സി ബിരുദധാരിയായ മുന്ന സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ശേഷമാണ് ആത്മഹത്യ ചെയ്തത്. സഹോദരനൊപ്പം സാധാരണ രീതിയിലായിരുന്നു അപ്പോള്‍ പെരുമാറിയത്. എന്നാല്‍ അതിന് മണിക്കൂറുകള്‍ക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.