ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി യുവാവിന് ദാരുണാന്ത്യം

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.
 | 
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ്: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദില്‍ സംഭവം. 24 കാരനായ നരസിംഹലുവാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിക്കുമ്പോള്‍ മുങ്ങിമരിച്ചത്. നീന്തല്‍ വശമില്ലാതിരുന്ന നരസിംഹലു കൂട്ടുകാര്‍ക്കൊപ്പം തടാകത്തിലിറങ്ങുകയായിരുന്നു.

വെള്ളത്തിലിറങ്ങി വീഡിയോ ചിത്രീകരിക്കുന്നതിനിടെ നരസിംഹലു മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന ബന്ധു കരയ്ക്ക് കയറി നാട്ടുകാരെ വിവരമറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. യുവാവിന്റെ മരണത്തിന് തൊട്ടുമുമ്പായി ഇവര്‍ ചിത്രീകരിച്ച വീഡിയോ വ്യാഴാഴ്ച വൈറലായി മാറി.