കാശ്മീരില്‍ മൂന്ന് സിവിലിയന്മാരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു

കാശ്മീരില് മൂന്ന് പേര് സുരക്ഷാ സേന വെടിവെച്ചുകൊന്നു. കുല്ഗാമില് സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് 16 കാരി ഉള്പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടത്. അദ്ലിപ്(16), ഷാക്കിര് അഹമ്മദ്(22), ഇര്ഷാദ് മാജിദ്(20) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കുല്ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണ് മൂവരും. സംഭവത്തില് പത്ത് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
 | 

കാശ്മീരില്‍ മൂന്ന് സിവിലിയന്മാരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു

ശ്രീനഗര്‍: കാശ്മീരില്‍ മൂന്ന് പേരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പിലാണ് 16 കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. അദ്‌ലിപ്(16), ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണ് മൂവരും. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹൗറ ഗ്രാമത്തില്‍ തീവ്രവാദികളുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ സുരക്ഷ സേനയും ഗ്രാമവാസികളും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമവാസികള്‍ സുരക്ഷ സൈനികര്‍ക്കെതിരെ കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൗമാരക്കാരുടെ കൊലപാതകം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്തിരിക്കുകയാണ്.

സുരക്ഷ സൈനികര്‍ ഗ്രാമം വിട്ട് പോകണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് വെടിവെപ്പുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവങ്ങളെ തുടര്‍ന്ന് കുല്‍ഗാം, ഷോപിയാന്‍, അനന്ദനാഗ് തുടങ്ങിയ ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കി. കൂടുതല്‍ സൈന്യം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.