അയോധ്യ; മധ്യസ്ഥ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി; മൂന്നംഗ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറും

അയോധ്യ കേസില് മധ്യസ്ഥതയ്ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സുപ്രീം കോടതി മുന് ജഡ്ജിയായ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില് മുതിര്ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവും ശ്രീ ശ്രീ രവിശങ്കറും അംഗങ്ങളാണ്. ഫൈസാബാദില് വെച്ചായിരിക്കും ചര്ച്ചകള് നടക്കുക. ഇവയില് മാധ്യമങ്ങളുടെ സാന്നിധ്യം പൂര്ണ്ണമായും വിലക്കിയിട്ടുണ്ട്.
 | 
അയോധ്യ; മധ്യസ്ഥ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി; മൂന്നംഗ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കറും

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥതയ്ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സുപ്രീം കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവും ശ്രീ ശ്രീ രവിശങ്കറും അംഗങ്ങളാണ്. ഫൈസാബാദില്‍ വെച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഇവയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്.

മധ്യസ്ഥ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ രഹസ്യാത്മകത നിലനിര്‍ത്താന്‍ സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗം ഭരണഘടനാ ബെഞ്ചാണ് ഈ തീരുമാനം എടുത്തത്. ഒരു മാസത്തിനകം ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബാബറി മസ്ജിദ് ഭൂമി തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടാനുള്ള വാദം ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. മുസ്ലീം സംഘടനകള്‍ അനുകൂലിച്ച ഈ തീരുമാനത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പായി രാമക്ഷേത്രം നിര്‍മിക്കാനുള്ള ഏതു നീക്കത്തിനും മധ്യസ്ഥ ശ്രമങ്ങള്‍ തടസമാകുമെന്നതിനാലായിരുന്ന എതിര്‍പ്പെന്നാണ് വിലയിരുത്തല്‍.