മൂന്നു വയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബിഹാറില് മൂന്നു വയസുകാരി കുഴല്ക്കിണറില് വീണു. 110 അടി താഴ്ചയുള്ള കുഴല്ക്കിണറിലാണ് കുട്ടി വീണത്. മുന്ഗര് ജില്ലയില് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ സനോ എന്ന പെണ്കുട്ടി കുഴല്ക്കിണറില് വീഴുകയായിരുന്നു.
 | 

മൂന്നു വയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പാറ്റ്‌ന: ബിഹാറില്‍ മൂന്നു വയസുകാരി കുഴല്‍ക്കിണറില്‍ വീണു. 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. മുന്‍ഗര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ സനോ എന്ന പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കുട്ടി 110 അടി താഴ്ചയിലേക്ക് പോയിട്ടില്ലെന്നാണ് വിവരം. കുഞ്ഞിന് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്.

നിര്‍മാണം നടന്നുകൊണ്ടിരുന്ന കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കിണറിന്റെ കമ്പിയില്‍ തങ്ങിയാണ് കുട്ടി ഇരിക്കുന്നത്. 40 അചി വരെ സമാന്തരമായി കുഴിച്ചി്ട്ടുണ്ടെന്ന് ദുരന്തനിവാരണ സേന അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.