മൂന്ന് വയസുകാരിയെ അപ്പാര്‍ട്ട്‌മെന്റിന്റെ ഏഴാം നിലയില് നിന്ന് എറിഞ്ഞ് കൊന്നു; അച്ഛന്റെ സുഹൃത്ത് പിടിയില്‍
മൂന്ന് വയസുള്ള പെണ്കുട്ടിയെ അപ്പാര്ട്ട്മെന്റിന്റെ ഏഴാം നിലയില് നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി.
Sep 8, 2019, 13:36 IST
| മുംബൈ: മൂന്ന് വയസുള്ള പെണ്കുട്ടിയെ അപ്പാര്ട്ട്മെന്റിന്റെ ഏഴാം നിലയില് നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. മുംബൈയിലെ കൊളാബ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൃത്യം നടത്താനുള്ള കാരണമെന്തെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.