ബംഗളൂരുവില്‍ കത്തി നശിച്ചത് 300 വാഹനങ്ങള്‍; തീ പടര്‍ന്നത് സിഗരറ്റ് കുറ്റിയില്‍ നിന്ന്!

യെലഹങ്ക വ്യോമത്താവളത്തില് കത്തി നശിച്ചത് നൂറിലേറെ വാഹനങ്ങള്. വ്യോമാഭ്യാസം കാണാനെത്തിയവരുടെ കാറുകള് പാര്ക്ക് ചെയ്ത പ്രദേശത്താണ് തീപ്പിടിത്തമുണ്ടായത്. തീ പടര്ന്നത് സിഗരറ്റ് കുറ്റിയില് നിന്നാണെന്ന് സംശയിക്കുന്നതായി അധികൃതര് പറഞ്ഞു. ഉണങ്ങിയ പുല്ലില് പടര്ന്ന തീ കാറുകളിലേക്ക് വ്യാപിക്കുകയായിരുന്നു.
 | 
ബംഗളൂരുവില്‍ കത്തി നശിച്ചത് 300 വാഹനങ്ങള്‍; തീ പടര്‍ന്നത് സിഗരറ്റ് കുറ്റിയില്‍ നിന്ന്!

ബംഗളൂരു: യെലഹങ്ക വ്യോമത്താവളത്തില്‍ കത്തി നശിച്ചത് നൂറിലേറെ വാഹനങ്ങള്‍. വ്യോമാഭ്യാസം കാണാനെത്തിയവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്ത പ്രദേശത്താണ് തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നത് സിഗരറ്റ് കുറ്റിയില്‍ നിന്നാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഉണങ്ങിയ പുല്ലില്‍ പടര്‍ന്ന തീ കാറുകളിലേക്ക് വ്യാപിക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള എയറോ ഇന്ത്യ വ്യോമാഭ്യാസ പ്രകടനം കാണാന്‍ ഒട്ടേറെപ്പേരാണ് വ്യോമത്താവളത്തില്‍ എത്തിയിരുന്നത്. നൂറോളം വിമാനങ്ങളും ഷോയുടെ ഭാഗമായി വ്യോമത്താവളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.

സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.