സവര്‍ണ്ണ വിഭാഗക്കാരുടെ വിലക്ക് മറികടന്ന് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര; സുരക്ഷക്കായി നിയോഗിക്കപ്പെട്ടത് 350 പോലീസുകാര്‍

സവര്ണ്ണ വിഭാഗമായ ഠാക്കൂര്മാര് ദശാബ്ദങ്ങളായി ഏര്പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര. ഉത്തര്പ്രദേശിലെ കസഗഞ്ചിലാണ് ചരിത്രം സൃഷ്ടിച്ച വിവാഹ ഘോഷയാത്ര നടന്നത്. സഞ്ജയ് ജാദവ് എന്ന യുവാവാണ് പോലീസ് അകമ്പടിയോടെ തന്റെ വിവാഹം ആചാരപ്രകാരം നടത്തിയത്.
 | 

സവര്‍ണ്ണ വിഭാഗക്കാരുടെ വിലക്ക് മറികടന്ന് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര; സുരക്ഷക്കായി നിയോഗിക്കപ്പെട്ടത് 350 പോലീസുകാര്‍

ലക്‌നൗ: സവര്‍ണ്ണ വിഭാഗമായ ഠാക്കൂര്‍മാര്‍ ദശാബ്ദങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര. ഉത്തര്‍പ്രദേശിലെ കസഗഞ്ചിലാണ് ചരിത്രം സൃഷ്ടിച്ച വിവാഹ ഘോഷയാത്ര നടന്നത്. സഞ്ജയ് ജാദവ് എന്ന യുവാവാണ് പോലീസ് അകമ്പടിയോടെ തന്റെ വിവാഹം ആചാരപ്രകാരം നടത്തിയത്.

80 വര്‍ഷത്തോളമായി ദളിത് വിഭാഗമായ ജാദവുകള്‍ക്ക് വിവാഹ ഘോഷയാത്ര നടത്താന്‍ ഠാക്കൂറുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ബാരാത് എന്നറിയപ്പെടുന്ന ഈ ഘോഷയാത്ര നടത്താന്‍ ശ്രമിച്ചാല്‍ ഠാക്കൂറുകള്‍ ആക്രമണത്തിനു പോലും മുതിര്‍ന്നിരുന്നു. ഇതു കൂടാതെ ദളിത് വിഭാഗക്കാര്‍ക്ക് ഠാക്കൂര്‍മാരില്‍ നിന്ന് നിരന്തരം ആക്രമണങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്.

സവര്‍ണ്ണ വിഭാഗക്കാരുടെ വിലക്ക് മറികടന്ന് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര; സുരക്ഷക്കായി നിയോഗിക്കപ്പെട്ടത് 350 പോലീസുകാര്‍

സഞ്ജയ് യാദവ് തന്റെ ഗ്രാമമായ ബസായയില്‍ നിന്ന് വധു ശീതളിന്റെ ഗ്രാമമായ നിസാംപൂരിലേക്കാണ് കുതിര വലിക്കുന്ന രഥത്തിലേറി വിവാഹ ഘോഷയാത്ര നടത്തി ചരിത്രം സൃഷ്ടിച്ചത്. ആറു മാസത്തെ നിയമപ്പോരാട്ടത്തിനൊടുവിലാണ് സഞ്ജയ് ഘോഷയാത്രക്ക് അനുമതി നേടിയത്.

ജില്ലാ ഭരണകൂടത്തെയാണ് അനുമതിക്കായി സഞ്ജയ് ആദ്യം സമീപിച്ചത്. അവിടെ നിന്ന് അനുമതി ലഭിക്കാതെ വന്നപ്പോള്‍ ജില്ലാ മജിസിട്രറ്റിനെയും അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ പോലീസും സായുധ പോലീസും എത്തിയത്. കൂടാതെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘവും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനെത്തി.

സവര്‍ണ്ണ വിഭാഗക്കാരുടെ വിലക്ക് മറികടന്ന് ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര; സുരക്ഷക്കായി നിയോഗിക്കപ്പെട്ടത് 350 പോലീസുകാര്‍

ഞങ്ങള്‍ക്ക് തുല്യതയും മാന്യതയുമാണ് വേണ്ടതെന്നായിരുന്നു സഞ്ജയ് യാദവിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ ഇത് ഠാക്കൂര്‍ വിഭാഗത്തിനെതിരെയുളള പോരാട്ടമല്ല, ജാതി വിവേചനത്തിനെതിരേയുളളതാണെന്നും സഞ്ജയ് പറഞ്ഞു.