മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ നിരീക്ഷിക്കാനെത്തിയ ഐ.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം കേന്ദ്രസര്ക്കാര് പുറത്താക്കിയ സി.ബി.ഐ ഡയറക്ടര് അലോക് വര്മ്മയെ നിരീക്ഷിക്കാനെത്തിയ ഐ.ബി ഉദ്യോഗസ്ഥര് അറസ്റ്റില്. വര്മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് സംശയകരമായ സാഹചര്യത്തില് കണ്ട നാലു പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര് നാലുപേരും വര്മയുടെ വസതിയില് നിന്ന് മാറി കാറില് ഇരിക്കുകയായിരുന്നു. എല്ലാവരും ഐ.ബി ഉദ്യോഗസ്ഥരാണെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
 | 

മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ നിരീക്ഷിക്കാനെത്തിയ ഐ.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ നിരീക്ഷിക്കാനെത്തിയ ഐ.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട നാലു പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ നാലുപേരും വര്‍മയുടെ വസതിയില്‍ നിന്ന് മാറി കാറില്‍ ഇരിക്കുകയായിരുന്നു. എല്ലാവരും ഐ.ബി ഉദ്യോഗസ്ഥരാണെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വര്‍മയെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഐബിയെ ഉപയോഗപ്പെടുത്തുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ഇതാദ്യമായിട്ടാണ്. അതീവ സുരക്ഷാ മേഖലയാണ് അലോക് വര്‍മയുടെ വീട് സ്ഥിതി ചെയ്യുന്ന അക്ബര്‍ റോഡ്. പുലര്‍ച്ചെ മുതല്‍ സംശയകരമായ രീതിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാറിനുള്ളില്‍ നിന്ന് നാലു പേരെയും അറസ്റ്റ് ചെയ്ത് നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിട്ടുണ്ട്.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കിയത് റാഫേല്‍ അന്വേഷണം അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. സമാന ആരോപണവുമായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്ത് വന്നിട്ടുണ്ട്. 2017ലാണ് ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന അലോക് വര്‍മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. അലോകിന്റെ നിയമനത്തെ എതിര്‍ത്തുകൊണ്ട് സ്പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരസ്യമായി രംഗത്ത് വന്നിരുന്നു. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അസ്താന മോഡിയുടെ അടുപ്പക്കാരനെന്നാണ് അറിയപ്പെടുന്നത്.

അസ്താനയും വര്‍മയും തമ്മിലുണ്ടായ ശീതയുദ്ധം പരസ്യമായതോടെയാണ് ഇരുവരെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇരുവരും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്, വിജയ് മല്യയുടെ വായ്പാത്തട്ടിപ്പ് തുടങ്ങി രാഷ്ട്രീയ പാധാന്യമുള്ള പ്രധാന കേസുകള്‍ അസ്താനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. റഫേലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വര്‍മയെ പുറത്താക്കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.