അധോലോക നായകന്‍ രാജേഷ് ഭാരതിയും മൂന്ന് കൂട്ടാളികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അധോലോക നായകന് രാജേഷ് ഭാരതി ഏറ്റുമുട്ടലില് കൊല്ലപ്പെട്ടതായി സൂചന. ഡല്ഹിയിലെ ഛത്തര്പുര് മേഖലയില് വെച്ച് ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില് കൊല്ലപ്പെട്ട നാല് പേരില് ഒരാള് രാജേഷ് ഭാരതിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകള് പറയുന്നത്. പോലീസ് വന് തുക ഇനാം പ്രഖ്യാപിച്ചിരിക്കുന്ന അധോലോക നേതാവാണ് രാജേഷ് ഭാരതി.
 | 

അധോലോക നായകന്‍ രാജേഷ് ഭാരതിയും മൂന്ന് കൂട്ടാളികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അധോലോക നായകന്‍ രാജേഷ് ഭാരതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന. ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ വെച്ച് ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഒരാള്‍ രാജേഷ് ഭാരതിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോലീസ് വന്‍ തുക ഇനാം പ്രഖ്യാപിച്ചിരിക്കുന്ന അധോലോക നേതാവാണ് രാജേഷ് ഭാരതി.

ഡല്‍ഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് നാല് പേരും കൊല്ലപ്പെടുന്നത്. പോലീസിന് നേരെ സംഘം നടത്തിയ വെടിവെപ്പില്‍ ആറ് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. രാജേഷും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ പോലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന.

ഓപ്പറേഷന്‍ നടത്തിയ പോലീസ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കച്ചവടത്തിലും പ്രതിചേര്‍ക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടവര്‍. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.