ഹാജരെടുക്കുന്നതിനിടെ പ്രസന്റ് പറഞ്ഞില്ല; അധ്യാപിക വിദ്യാര്‍ത്ഥിയുടെ കരണത്ത് 40 തവണ അടിച്ചു; വീഡിയോ കാണാം

ഹാജരെടുക്കുന്നതിനിടെ പ്രസന്റ് എന്ന് പറയാത്തതിന് വിദ്യാര്ത്ഥിയെ ക്രൂരമായി മര്ദ്ദിച്ച് അധ്യാപിക. മൂന്ന് മിനിറ്റിനിടെ 40 തവണയെങ്കിലും ഇവര് കുട്ടിയുടെ ഇരു കരണങ്ങളിലും പ്രഹരിച്ചു. നെഞ്ചില് പിടിച്ച് തള്ളിയിടുകയും കോളറില് പിടിച്ച് വലിക്കുകയും ചെയ്യുന്നത് ക്ലാസിലെ സിസിടിവി ക്യാമറയില് പതിഞ്ഞു. സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്.
 | 

ഹാജരെടുക്കുന്നതിനിടെ പ്രസന്റ് പറഞ്ഞില്ല; അധ്യാപിക വിദ്യാര്‍ത്ഥിയുടെ കരണത്ത് 40 തവണ അടിച്ചു; വീഡിയോ കാണാം

ലക്‌നൗ: ഹാജരെടുക്കുന്നതിനിടെ പ്രസന്റ് എന്ന് പറയാത്തതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക. മൂന്ന് മിനിറ്റിനിടെ 40 തവണയെങ്കിലും ഇവര്‍ കുട്ടിയുടെ ഇരു കരണങ്ങളിലും പ്രഹരിച്ചു. നെഞ്ചില്‍ പിടിച്ച് തള്ളിയിടുകയും കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നത് ക്ലാസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ലക്‌നൗവിലെ സെന്റ് ജോണ്‍ വിയാനി സ്‌കൂളിലാണ് സംഭവമുണ്ടായത്. ഇതേക്കുറിച്ച് പ്രിന്‍സിപ്പല്‍ അധ്യാപികയോട് ചോദിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയായിരുന്നുവെന്നും അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കിയതായും മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ തന്റെ മകന്‍ ഉത്സാഹമില്ലാതെ ഇരിക്കുന്നത് കണ്ടു. അടുത്ത് താമസിക്കുന്ന അവന്റെ സഹപാഠികള്‍ പറഞ്ഞാണ് ഇങ്ങനെയൊരു സംഭവം നടന്നതായി മനസിലാക്കിയത്. പരാതി നല്‍കാനായി സ്‌കൂളിലെത്തിയപ്പോളാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഈ ക്രൂരത കണ്ടതെന്നും പിതാവ് പറഞ്ഞു.

വീഡിയോ കാണാം