പാക്കറ്റ് പാലുകളില് 41 ശതമാനത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: പാക്കറ്റ് പാലുകളില് 41 ശതമാനത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പാണ് സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തു വിട്ടത്. ശേഖരിച്ച സാമ്പിളുകളില്‍ 7 എണ്ണം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) വ്യക്തമാക്കി.
സുരക്ഷിതമല്ലാത്ത സാമ്പിളുകള്‍ ഏറെയും ലഭിച്ചത് കേരളം, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ 6,432 സാമ്പിളുകളാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചത്. 2018 മെയ് മാസത്തിനും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകള്‍ ശേഖരിച്ചത്.
പല സാമ്പിളുകളിലും അഫ്ളടോക്സിന്‍ എം വണിന്റെ അളവ് അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തി. പാക്കറ്റ് പാലുകളില്‍ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പാക്കറ്റുകളില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തി.
77 സാമ്പിളുകളില്‍ കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. കേരളത്തില്‍നിന്നുള്ള ഒരു സാമ്പിളില്‍ കീടനാശിനിയുടെ അംശം സ്ഥിരീകരിച്ചിട്ടുണ്ട്.