പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കിടെ കോപ്പിയടി; 42 പേര്‍ അറസ്റ്റില്‍

പോലീസ് കോണ്സ്റ്റബിള് തസ്തികയിലേക്കുള്ള പരീക്ഷക്കിടെ വ്യാപക കോപ്പിയടി. പശ്ചിമ ബംഗാളിലാണ് സംഭവം. പരീക്ഷാ ക്രമക്കേടിന് 42 പേരെ പശ്ചിമബംഗാള് ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്മെന്റ് അറസ്റ്റ് ചെയ്തു. വയര്ലെസ് ഡിവൈസുകള് ഉപയോഗി്ച്ചുള്ള ഹൈടെക് കോപ്പിയടിയാണ് നടന്നത്. വന് കോപ്പിയടിയാണ് നടന്നതെന്ന് പോലീസ് അറിയിച്ചതായി പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു.
 | 

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കിടെ കോപ്പിയടി; 42 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷക്കിടെ വ്യാപക കോപ്പിയടി. പശ്ചിമ ബംഗാളിലാണ് സംഭവം. പരീക്ഷാ ക്രമക്കേടിന് 42 പേരെ പശ്ചിമബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് അറസ്റ്റ് ചെയ്തു. വയര്‍ലെസ് ഡിവൈസുകള്‍ ഉപയോഗി്ച്ചുള്ള ഹൈടെക് കോപ്പിയടിയാണ് നടന്നത്. വന്‍ കോപ്പിയടിയാണ് നടന്നതെന്ന് പോലീസ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചില ഡിവൈസുകള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണുമായി വയര്‍ലെസ് കണക്ഷന്‍ സ്ഥാപിച്ച ശേഷം പുറത്തുള്ളവര്‍ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ നിഷാദ് പര്‍വേസ് പറഞ്ഞു. 28ഓളം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ക്രമക്കേട് നടത്തിയതായി വ്യക്തമായ മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. ഉത്തര്‍ പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ നടന്ന കോപ്പിയടിയില്‍ 16 പേര്‍ക്കെതിരെ കഴിഞ്ഞ ജൂണില്‍ കേസെടുത്തിരുന്നു. ജൂലൈയില്‍ രാജസ്ഥാനില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കാതിരിക്കാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയായിരുന്നു ചെയ്തത്.