ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര് മരിച്ചു
ഉത്തരാഖണ്ഡില് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര് മരിച്ചു. പൗരി ഗഡ്വാള് ജില്ലയിലാണ് സംഭവമുണ്ടായത്. പിപലി ഭോവാന് മോട്ടോര്വേയില് നിന്ന് 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില് 45 പേരുണ്ടായിരുന്നുവെന്നാണ് വിവരം.
Sun, 1 Jul 2018
| ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര് മരിച്ചു. പൗരി ഗഡ്വാള് ജില്ലയിലാണ് സംഭവമുണ്ടായത്. പിപലി ഭോവാന് മോട്ടോര്വേയില് നിന്ന് 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില് 45 പേരുണ്ടായിരുന്നുവെന്നാണ് വിവരം.
റാംനഗറില്‍ നിന്ന് ഭോവാനിലേക്ക് പോകുകയായിരുന്നു ബസ്. അപകടകാരണം വ്യക്തമായിട്ടില്ല. പോലീസും ദേശീയ ദുരന്ത നിാവരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.