ഹിമാചലില്‍ ട്രെക്കിങ്ങിന് പോയ 45 പേരെ കാണാതായി; യാത്രാസംഘത്തിലെ 35 പേര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍

35 ഐ.ഐ.ടി വിദ്യാര്ത്ഥികള് ഉള്പ്പെടെ 45 പേരെ ഹിമാചല് പ്രദേശില് കാണാതായി. ഹംപ്ത പാസ് സന്ദര്ശിച്ച ശേഷം യാത്രാസംഘം മണാലിയിലേക്ക് മടങ്ങുകയാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല് പിന്നീട് ഇവരുമായി യാതൊരുവിധത്തിലുള്ള ബന്ധവും സ്ഥാപിക്കാന് സാധിച്ചിട്ടില്ല. മേഖലയില് തെരച്ചില് ആരംഭിച്ചിട്ടുണ്ട്.
 | 

ഹിമാചലില്‍ ട്രെക്കിങ്ങിന് പോയ 45 പേരെ കാണാതായി; യാത്രാസംഘത്തിലെ 35 പേര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: 35 ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 45 പേരെ ഹിമാചല്‍ പ്രദേശില്‍ കാണാതായി. ഹംപ്ത പാസ് സന്ദര്‍ശിച്ച ശേഷം യാത്രാസംഘം മണാലിയിലേക്ക് മടങ്ങുകയാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരുമായി യാതൊരുവിധത്തിലുള്ള ബന്ധവും സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഹിമാചലില്‍ ട്രെക്കിങ്ങിന് പോയ 45 പേരെ കാണാതായി; യാത്രാസംഘത്തിലെ 35 പേര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ ഒരാഴ്ച്ചയായി ഹിമാചലിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പര്‍വ്വത പ്രദേശങ്ങളായ സ്പിതി, ലൗഹാള്‍ മേഖലകളില്‍ ഉണ്ടായിരിക്കുന്ന മഞ്ഞുവീഴ്ച്ചയെ തുടര്‍ന്നാണ് യാത്രാസംഘത്തെ കാണാതായിരിക്കുന്നത്. കാണാതായ വിദ്യാര്‍ത്ഥികള്‍ റൂര്‍ക്കി ഐ.ഐ.ടിയില്‍ നിന്നുള്ളവരാണ്. യാത്രാസംഘത്തിലെ ആരുടെയും മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

ഹിമാചലില്‍ ട്രെക്കിങ്ങിന് പോയ 45 പേരെ കാണാതായി; യാത്രാസംഘത്തിലെ 35 പേര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍

കുളു, കാങ്ഗ്ര, ചമ്പ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമാകുന്നത് ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചലില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തവണ മഞ്ഞുകാലം നേരത്തെയാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ ഹിമാചലിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.