അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്; വ്യാഴാഴ്ച പരിഗണിക്കും

അയോധ്യ കേസ് അഞ്ചംഗ ഭരണഘടാന ബെഞ്ചിന് വിട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില് ജസ്റ്റിസ്മാരായ എസ്.എ. ബോബ്ഡേ, എന്.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
 | 
അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്; വ്യാഴാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: അയോധ്യ കേസ് അഞ്ചംഗ ഭരണഘടാന ബെഞ്ചിന് വിട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസ്മാരായ എസ്.എ. ബോബ്ഡേ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളായിരിക്കും ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര ഇവ ഭരണഘടനാ ബെഞ്ചിന് വിടാന്‍ വിസമ്മതിച്ചിരുന്നു.

കേസില്‍ എങ്ങനെ വാദം കേള്‍ക്കണമെന്നും അന്തിമ വാദം എപ്പോള്‍ തുടങ്ങാനാകും എന്നീ കാര്യങ്ങള്‍ വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വിധി വരുമോ എന്ന കാര്യവും 10-ാം തിയതി അറിയാം.