അഞ്ചില്‍ മൂന്ന് സംസ്ഥാനത്തും കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പി പാളയത്തില്‍ ആശങ്ക

മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ആരംഭിച്ചു. ആദ്യ സൂചനകള് അനുസരിച്ച് അഞ്ചില് നാല് സംസ്ഥാനങ്ങളിലും കോണ്ഗ്രസിനാണ് മേല്ക്കൈ. തെലുങ്കാനയില് തെലുങ്കാന രാഷ്ട്ര സമിതി പാര്ട്ടിയാണ് മുന്നില്. , 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സൂചനയാണ് ആദ്യഫലങ്ങള് നല്കുന്നത്. നിലവില് കേന്ദ്രസര്ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള് ഭരിക്കുന്നത്. ഇവിടെങ്ങളിലെല്ലാം കോണ്ഗ്രസാണ് മുന്നേറി കൊണ്ടിരിക്കുന്നത്.
 | 
അഞ്ചില്‍ മൂന്ന് സംസ്ഥാനത്തും കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പി പാളയത്തില്‍ ആശങ്ക

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ അനുസരിച്ച് അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. തെലുങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയാണ് മുന്നില്‍. , 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സൂചനയാണ് ആദ്യഫലങ്ങള്‍ നല്‍കുന്നത്. നിലവില്‍ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ഇവിടെങ്ങളിലെല്ലാം കോണ്‍ഗ്രസാണ് മുന്നേറി കൊണ്ടിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 30 സീറ്റുകളില്‍ ബി.ജെ.പിയും രണ്ട് സീറ്റില്‍ ബി.എസ്.പിയും മുന്നിലാണ്. നിര്‍ണായക മത്സരം നടക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. 82 സീറ്റില്‍ കോണ്‍ഗ്രസും 80 സീറ്റില്‍ ബി.ജെ.പിയും ഇവിടെ മുന്നിട്ട് നില്‍ക്കുന്നു. രാജസ്ഥാനില്‍ ബി.ജെ.പി പാളയങ്ങളെ കടന്നാക്രമിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 80 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നേറുന്നത്. 67 സീറ്റുകളില്‍ മാത്രമാണ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് ലീഡുള്ളത്. മിസോറാമില്‍ എം.എന്‍.എഫാണ് മുന്നില്‍. എം.എന്‍.എഫ് 16 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലുമാണ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്.

തെലുങ്കാനയില്‍ ടി.ആര്‍.എസ്, കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്. 54 സീറ്റുകളില്‍ ടി.ആര്‍.എസ് മുന്നേറ്റം തുടരുമ്പോള്‍ കോണ്‍ഗ്രസ് 33 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. രാജസ്ഥാനിലെ വിധി ബി.ജെ.പി പാളയത്തില്‍ കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള റിഹേഴ്‌സല്‍ എന്നറിയപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അടിപതറുന്നത് വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നേരിട്ട് നയിച്ചത്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയത്. മോഡിയുടെ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.