കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെച്ചാല്‍ കടുത്ത ശിക്ഷ; നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്ക്ക് കടുത്ത ശിക്ഷ നല്കാന് നടപടിയുമായി കേന്ദ്രസര്ക്കാര്. ഇത്തരം വീഡിയോകള് കൈവശം വെക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള് ചുമത്താനും അഞ്ചു വര്ഷം വരെ തടവുശിക്ഷ നല്കാനുമാണ് നീക്കം. ഇതിനായി നിയമ ഭേദഗതികള് വരുത്തും. കുട്ടികള്ക്കെതിരായ ലൈംഗികാതിക്രമങ്ങള് തടയുന്ന പോക്സോ നിയമത്തില് ഭേദഗതി വരുത്താനും നീക്കമുണ്ട്.
 | 
കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെച്ചാല്‍ കടുത്ത ശിക്ഷ; നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം വീഡിയോകള്‍ കൈവശം വെക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനും അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നല്‍കാനുമാണ് നീക്കം. ഇതിനായി നിയമ ഭേദഗതികള്‍ വരുത്തും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനും നീക്കമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാത്തവര്‍ക്ക് പിഴ ശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. താക്കീത് നല്‍കിയിട്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് നല്‍കാനാണ് നിര്‍ദേശം. 1000 രൂപയായിരിക്കും കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 5000 ആയി വര്‍ദ്ധിപ്പിക്കും.

പോക്‌സോ നിയമത്തിലെ 15-ാം വകുപ്പിലാണ് ഭേദഗതി ഉദ്ദേശിക്കുന്നത്. ഇതിനായി നിയമ മന്ത്രാലയത്തിന്റെയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്നതനുസരിച്ച് ഇക്കാര്യം കേന്ദ്ര മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.