മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്ന് 20ഓളം പേരെ കാണാതായി; വീടുകള്‍ ഒഴുകിപ്പോയി

മഹാരാഷ്ട്രയില് കനത്ത മഴയില് അണക്കെട്ട് തകര്ന്ന് 25 പേരെ കാണാതായി.
 | 
മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്ന് 20ഓളം പേരെ കാണാതായി; വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രത്‌നഗിരിയിലെ തിവാരെ അണക്കെട്ടാണ് തകര്‍ന്നത്. സംഭവത്തില്‍ 15 വീടുകള്‍ ഒഴുകിപ്പോയി. തിവാരെയുടെ സമീപത്തുള്ള ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

ഇന്നലെ 42 പേര്‍ വിവിധ സംഭവങ്ങളിലായി മരിച്ചു. വരുന്ന രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മുംബൈയിലും പാല്‍ഘര്‍, താനെ എന്നിവിടങ്ങളിലും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുംബൈയില്‍ മാത്രം 1500ലേറെപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്ന് 20ഓളം പേരെ കാണാതായി; വീടുകള്‍ ഒഴുകിപ്പോയി

അന്ധേരി, മാലാഡ്, കുര്‍ള, സയണ്‍, ദാദര്‍, ഘാട്‌കോപ്പര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ തകരാറിലായിരുന്നു.