ഭിലായിലെ സ്റ്റീല് പ്ലാന്റിലുണ്ടായ സ്ഫോടനത്തില് ആറ് പേര്‍ കൊല്ലപ്പെട്ടു
ഭിലായ്: ഛത്തിസ്ഗഢിലെ ഭിലായിലെ സ്റ്റീല് പ്ലാന്റിലുണ്ടായ സ്ഫോടനത്തില് ആറ് ജീവനക്കാര് കൊല്ലപ്പെട്ടു. 15ലേറെ പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഉയരാന് സാധ്യതയുള്ളതായി സൂചനയുണ്ട്. പരിക്കേറ്റവരില് ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണ്. സ്ഫോടനകാരണം വ്യക്തമായിട്ടില്ല. പ്ലാന്റില് സ്ഥപിച്ചിരുന്ന ഗ്യാസ് പൈപ്പ് ലൈന് പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌ഫോടനം നടക്കുന്ന സമയത്ത് നിരവധി പേരാണ് പ്ലാന്റിനകത്ത് ഉണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 2014 പ്ലാന്റില്‍ സമാന ദുരന്തത്തില്‍ 6 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണ് ദുരന്തത്തിന് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷം മാത്രമെ സ്ഥിരീകരണം നടത്താന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി വേറെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
Chhattisgarh: Visuals from outside a hospital in Bhilai; 6 people have died and 14 injured in a gas pipeline blast in Bhilai Steel Plant. pic.twitter.com/aQGFNr3LIg
— ANI (@ANI) October 9, 2018