കടബാധ്യത; ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു

കടബാധ്യതമൂലം ഒരു കുടുംബത്തിലെ ആറ് പേര് ആത്മഹത്യ ചെയ്തു. ജാര്ഖണ്ഡിലെ ഹസരിബാഗിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൃഹനാഥനായ നരേഷ് മഹേശ്വരി വീടിന്റെ മുകളിലത്തെ നിലയില് നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയിലും മാതാപിതാക്കളെയും ഭാര്യയേയും ഫാനില് തൂങ്ങിമരിച്ച നിലയിലും മക്കളുടെ കഴുത്തറുത്ത നിലയിലുമായിരുന്നു.
 | 

കടബാധ്യത; ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു

റാഞ്ചി: കടബാധ്യതമൂലം ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലെ ഹസരിബാഗിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൃഹനാഥനായ നരേഷ് മഹേശ്വരി വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയിലും മാതാപിതാക്കളെയും ഭാര്യയേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലും മക്കളുടെ കഴുത്തറുത്ത നിലയിലുമായിരുന്നു.

കൊലപാതകമാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുടുംബത്തിന് 50 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും വ്യക്തമാക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.