ഐശ്വര്യ റായിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ലാലു പ്രസാദിന്‍െ മകന്‍

വിവാഹം കഴിഞ്ഞ് ആറു മാസം പിന്നിടുന്നതിനു മുമ്പ് വിവാഹമോചനം തേടി ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യ റായിയില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് തേജ് പ്രതാപ് കേസ് ഫയല് ചെയ്തു. ചപ്ര മണ്ഡലത്തില് നിന്ന് ഐശ്വര്യ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന വാര്ത്തകള് പുറത്തു വന്നതിനു പിന്നാലെയാണ് പ്രശ്നങ്ങള് ആരംഭിച്ചതെന്നാണ് വിവരം.
 | 

ഐശ്വര്യ റായിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ലാലു പ്രസാദിന്‍െ മകന്‍

പാട്‌ന: വിവാഹം കഴിഞ്ഞ് ആറു മാസം പിന്നിടുന്നതിനു മുമ്പ് വിവാഹമോചനം തേടി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യ റായിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് തേജ് പ്രതാപ് കേസ് ഫയല്‍ ചെയ്തു. ചപ്ര മണ്ഡലത്തില്‍ നിന്ന് ഐശ്വര്യ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം.

തന്നോട് ക്രൂരത കാട്ടുന്നുവെന്നാണ് വിവാഹമോചനത്തിന് കാരണമായി പരാതിയില്‍ തേജ് പ്രതാപ് ചൂണ്ടിക്കാട്ടുന്നത്. ഐശ്വര്യയുടെ കുടുംബവും ലാലുവിന്റെ കുടുംബവും വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ജനതാദള്‍ സ്ഥാപക ദിനാഘോഷ പോസ്റ്ററില്‍ തേജ് പ്രതാപിന്റെ ഐശ്വര്യയുടെയും ശിവപാര്‍വതി വേഷത്തിലുള്ള ചിത്രം നല്‍കിയിരുന്നു.

വൈശാലി ജില്ലയിലെ മഹുവ മണ്ഡലത്തില്‍ നിന്നുള്ള എംഎഎല്‍യാണ് തേജ് പ്രതാപ്. വിശാല സഖ്യ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു. ബിഹാര്‍ മുന്‍മന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ചന്ദ്രികാ റായിയുടെ മകളാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ മുത്തച്ഛന്‍ ദരോഗ റായ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയാണ്.