മലദ്വാരത്തിലൂടെ കംപ്രസര്‍ ഉപയോഗിച്ച് കാറ്റ് അടിച്ചു; 6 വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

സുഹൃത്തുക്കള് മലദ്വാരത്തിലൂടെ കംപ്രസര് ഉപയോഗിച്ച് കാറ്റ് അടിച്ചു കയറ്റിയതിനെത്തുടര്ന്ന് ആറ് വയസുകാരന് കൊല്ലപ്പെട്ടു.
 | 
മലദ്വാരത്തിലൂടെ കംപ്രസര്‍ ഉപയോഗിച്ച് കാറ്റ് അടിച്ചു; 6 വയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

ഇന്‍ഡോര്‍: സുഹൃത്തുക്കള്‍ മലദ്വാരത്തിലൂടെ കംപ്രസര്‍ ഉപയോഗിച്ച് കാറ്റ് അടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് ആറ് വയസുകാരന്‍ കൊല്ലപ്പെട്ടു. കന്‍ഹ യാദവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സ്മപ്രായക്കാരായ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

കന്‍ഹയുടെ പിതാവ് ജോലി ചെയ്യുന്ന പാല്‍ഡയിലെ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലഭിച്ച കംപ്രസര്‍ ഉപയോഗിച്ചായിരുന്നു കുട്ടികള്‍ കളിച്ചത്. വയറ്റില്‍ കാറ്റ് നിറയ്ക്കുന്നതിനായി കുട്ടികളില്‍ ആരോ കന്‍ഹയുടെ മലദ്വാരത്തില്‍ കംപ്രസറിന്റെ നോസില്‍ കയറ്റി കാറ്റടിക്കുകയായിരുന്നു. വയര്‍ വീര്‍ത്ത നിലയില്‍ കന്‍ഹയെ രണ്ട് കൂട്ടുകാര്‍ തന്നെയാണ് വീട്ടിലെത്തിച്ചതെന്ന് പിതാവ് രാമചന്ദ്ര യാദവ് പറഞ്ഞു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.