ആന്ധ്രാപ്രദേശില്‍ 74കാരി ഇരട്ടകള്‍ക്ക് ജന്മം നല്‍കി; ലോക റെക്കോര്‍ഡ്

ആന്ധ്രാപ്രദേശില് 74 വയസുകാരി ഇരട്ടക്കുട്ടികള്ക്ക് ജന്മം നല്കി.
 | 
ആന്ധ്രാപ്രദേശില്‍ 74കാരി ഇരട്ടകള്‍ക്ക് ജന്മം നല്‍കി; ലോക റെക്കോര്‍ഡ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 74 വയസുകാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. മങ്കയമ്മ എന്ന സ്ത്രീയാണ് വിവാഹം കഴിഞ്ഞ് 57 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയായത്. ഐവിഎഫ് ചികിത്സയിലൂടെയാണ് മങ്കയമ്മ ഗര്‍ഭം ധരിച്ചത്. സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. പുതിയ ലോക റെക്കോര്‍ഡിനും ഇതിലൂടെ ഇവര്‍ അവകാശികളായി മാറി. അമ്മയാകുന്ന ഏറ്റവും പ്രായമേറിയ സ്ത്രീ എന്ന റെക്കോര്‍ഡാണ് മങ്കയമ്മ സ്വന്തമാക്കിയത്.

1962 മാര്‍ച്ച് 22നായിരുന്നു യെരമാട്ടി രാജാ റാവുവുമായി ഇവരുടെ വിവാഹം നടന്നത്. പക്ഷേ ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. അടുത്തിടെയാണ് ഇവരുടെ അയല്‍ക്കാരിയായ 55കാരി ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായത്. ഇതോടെ മങ്കയമ്മയും ചികിത്സ നടത്തിയ നഴ്‌സിംഗ് ഹോമിനെ സമീപിച്ചു.

അഹല്യ നഴ്‌സിംഗ് ഹോം എന്ന നഴ്‌സിംഗ് ഹോമിലെ ഡോ.ഉമാശങ്കര്‍, ഡോ. സനക്കയാല എന്നിവരാണ് ചികിത്സ നടത്തിയത്. വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു ശസ്ത്രക്രിയ. ഗര്‍ഭകാലം പൂര്‍ണ്ണമായും മങ്കയമ്മ ആശുപത്രിയിലായിരുന്നു.