ദുര്‍ഗാ പ്രീതിക്ക് ഒമ്പതു വയസുകാരനെ കഴുത്തറുത്ത് ബലി നല്‍കി; സഹോദരനും അമ്മാവനും പിടിയില്‍

ദുര്ഗാ പ്രീതിക്ക് ഒമ്പതു വയസുകാരനെ തലയറുത്ത് ബലി നല്കി. ഒഡിഷയിലെ ബോലാംഗിര് ജില്ലയിലാണ് സംഭവം. ആഗ്രഹപൂര്ത്തീകരണത്തിനായി ദുര്ഗ്ഗയെ പ്രീതിപ്പെടുത്താന് സഹോദരനും അമ്മാവനും ചേര്ന്നാണ് കുട്ടിയെ ബലി നല്കിയത്. ഇവരില് ഒരാള് കുറ്റം സമ്മതിച്ചതായി തിത്ലഗഡ് സബ് ഡിവിഷണല് പോലീസ് ഓഫീസര് സരോജ് മോഹാപാത്ര പറഞ്ഞു.
 | 

ദുര്‍ഗാ പ്രീതിക്ക് ഒമ്പതു വയസുകാരനെ കഴുത്തറുത്ത് ബലി നല്‍കി; സഹോദരനും അമ്മാവനും പിടിയില്‍

ഭുവനേശ്വര്‍: ദുര്‍ഗാ പ്രീതിക്ക് ഒമ്പതു വയസുകാരനെ തലയറുത്ത് ബലി നല്‍കി. ഒഡിഷയിലെ ബോലാംഗിര്‍ ജില്ലയിലാണ് സംഭവം. ആഗ്രഹപൂര്‍ത്തീകരണത്തിനായി ദുര്‍ഗ്ഗയെ പ്രീതിപ്പെടുത്താന്‍ സഹോദരനും അമ്മാവനും ചേര്‍ന്നാണ് കുട്ടിയെ ബലി നല്‍കിയത്. ഇവരില്‍ ഒരാള്‍ കുറ്റം സമ്മതിച്ചതായി തിത്‌ലഗഡ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സരോജ് മോഹാപാത്ര പറഞ്ഞു.

സുന്ധിമുണ്ട എന്ന സ്ഥലത്ത് 13-ാം തിയതിയാണ് സംഭവമുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തല അറുത്തുമാറ്റിയ രീതിയില്‍ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. അറുത്ത തല പിന്നീട് കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇവരുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷവും ദുര്‍ഗാപൂജ സമയത്ത് പ്രദേശത്ത് നിന്ന് നരബലി റിപ്പോര്‍ട്ട് ചെയ്തിരുന്നു.