പാകിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; വീഡിയോ കാണാം

പാകിസ്ഥാന് ഹെലികോപ്റ്റര് ഇന്ത്യന് വ്യോമാതിര്ത്തി ലംഘിച്ചു. ജമ്മുവിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. ഇന്ത്യന് സൈന്യം ഹൈലികോപ്റ്റര് വെടിവെച്ചിടാന് ശ്രമം നടത്തിയതായി റിപ്പോര്ട്ടുകളുണ്ട്. എന്നാല് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധവിമാനങ്ങള് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്ത്തിയുടെ പത്ത് കിലോമീറ്റര് പരിധിയിലും മറ്റ് വിമാനങ്ങള് ഒരു കിലോമീറ്റര് പരിധിയിലും പ്രവേശിക്കരുതെന്ന് നേരത്തെ കരാറുണ്ടായിരുന്നു. ഈ കരാറിന്റെ ലംഘനമാണ് പാക്സ്ഥാന് നടത്തിയിരിക്കുന്നത്.
 | 

പാകിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; വീഡിയോ കാണാം

ശ്രീനഗര്‍: പാകിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. ജമ്മുവിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. ഇന്ത്യന്‍ സൈന്യം ഹൈലികോപ്റ്റര്‍ വെടിവെച്ചിടാന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുദ്ധവിമാനങ്ങള്‍ ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലും മറ്റ് വിമാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധിയിലും പ്രവേശിക്കരുതെന്ന് നേരത്തെ കരാറുണ്ടായിരുന്നു. ഈ കരാറിന്റെ ലംഘനമാണ് പാക്സ്ഥാന്‍ നടത്തിയിരിക്കുന്നത്.

പാക് സൈന്യത്തിന്റെ ഭാഗമായിട്ടുള്ള ഹെലികോപ്റ്ററാണ് അതിര്‍ത്തി ലംഘിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ആയുധങ്ങളുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കാനാണ് അതിര്‍ത്തി ലംഘനം നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ഈ വര്‍ഷം ആദ്യം പാകിസ്താന്റെ സൈനിക ഹെലിക്കോപ്റ്റര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് അടുത്തായി വന്നിരുന്നു.

വീഡിയോ കാണാം.