അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക് കൂടുമാറുന്നു; സോണിയാ ഗാന്ധിയെ കണ്ടു

ലോക്സഭാ തെരഞ്ഞെടുപ്പില് പാര്ട്ടിക്ക് വേണ്ടി കളത്തിലിറങ്ങില്ലെന്ന് അല്ക്ക പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
 | 
അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക് കൂടുമാറുന്നു; സോണിയാ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്. ആം.ആദ്.മിയുടെ മുതിര്‍ന്ന നേതാവ് അരവിന്ദ് കേജ്രിവാളുമായി ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുമായി അല്‍ക്ക കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

ഇന്ന രാവിലെയാണ് കൂടിക്കാഴ്ച്ച നടന്നത്. ചാന്ദ്‌നി ചൗക്കില്‍ നിന്നും ആംആദ്മി ടിക്കറ്റില്‍ വിജയിച്ച അല്‍ക്ക സമീപകാലങ്ങളില്‍ പാര്‍ട്ടി നേതൃത്വവുമായി അത്ര സുഖകരമായ ബന്ധമല്ല സൂക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി കളത്തിലിറങ്ങില്ലെന്ന് അല്‍ക്ക പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആംആദ്മിയുടെ ഔദ്യോഗിക ചര്‍ച്ചകളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും അല്‍ക്ക് വിട്ടുനില്‍ക്കുകയാണ്.

നേരത്തെ പാര്‍ട്ടിയിലെ തന്റെ പ്രാഥമികാംഗത്വം ഉപേക്ഷിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അല്‍ക്കാ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. അല്‍ക്കയുടെ രാജി സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു നേരത്തെ ആംആദ്മി പ്രതികരിച്ചത്.