കമാന്‍ഡര്‍ അഭിലാഷ് ടോമി യുവാക്കള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

ഗോള്ഡന് ഗ്ലോബ് പായ് വഞ്ചി റേസിലെ മലയാളി സാന്നിധ്യം കമാന്ഡര് അഭിലാഷ് ടോമി യുവാക്കള്ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റേഡിയോ പ്രോഗ്രാമായ മന് കി ബാതിന്റെ 48ാമത് എപ്പിസോഡിലാണ് പ്രധാനമന്ത്രി അഭിലാഷിനെ പുകഴ്ത്തി രംഗത്ത് വന്നത്. മത്സരത്തിനിടെ അപകടത്തില്പ്പെട്ട അഭിലാഷ് ഇപ്പോള് ചികിത്സയിലാണ്.
 | 

കമാന്‍ഡര്‍ അഭിലാഷ് ടോമി യുവാക്കള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി റേസിലെ മലയാളി സാന്നിധ്യം കമാന്‍ഡര്‍ അഭിലാഷ് ടോമി യുവാക്കള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റേഡിയോ പ്രോഗ്രാമായ മന്‍ കി ബാതിന്റെ 48ാമത് എപ്പിസോഡിലാണ് പ്രധാനമന്ത്രി അഭിലാഷിനെ പുകഴ്ത്തി രംഗത്ത് വന്നത്. മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ഇപ്പോള്‍ ചികിത്സയിലാണ്.

പായ് വഞ്ചി മത്‌സരത്തിനിടെ അപകടത്തിപ്പെട്ട് പരിക്കേറ്റ നാവിക സേന കമാന്‍ഡര്‍ അഭിലാഷ് ടോമിയുമായി സംസാരിച്ചു. അത്രയും വലിയൊരു ആപത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടും അദ്ദേഹത്തിനുള്ള ഉത്‌സാഹവും ധൈര്യവും പ്രചോദനമാണ്. അദ്ദേഹം രാജ്യത്തെ യുവജനങ്ങള്‍ക്ക് മാതൃകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ചാണ് 48ാമത് എപ്പിസോഡില്‍ മോഡി എത്തിയത്.

50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടക്കുന്നത്. മത്സരത്തില്‍ അഞ്ചാം സ്ഥാനത്തിരിക്കെയാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെടുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെ പായ് വഞ്ചി തകര്‍ന്നത്. വഞ്ചിയുടെ പായ്മരം തകര്‍ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റിരുന്നു. നിലവില്‍ അദ്ദേഹം എഴുന്നേറ്റ് നടക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല.