അഭിലാഷ് ടോമിയിലേക്ക് എത്താന്‍ തടസം കാലാവസ്ഥ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പായ് വഞ്ചിയില് ഗോള്ഡന് ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്പ്പെട്ട കമാന്ഡര് അഭിലാഷ് ടോമിയെ കണ്ടെത്തി. എന്നാല് അദ്ദേഹത്തിലേക്ക് എത്താന് കാലവസ്ഥ തടസമുണ്ടാക്കുന്നതായി റിപ്പോര്ട്ടുകള്. പായ് വഞ്ചിയുള്ള പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മണിക്കൂറില് 30 നോട്ടിക്കല് മൈല് വേഗതയിലാണ് ഇവിടെ കാറ്റടിക്കുന്നത്. ഇന്ത്യന് നാവികസേന അഭിലാഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചിട്ടുണ്ട്. വഞ്ചിയിലെ ലോക്കേഷന് ട്രാക്കര് പ്രവര്ത്തനക്ഷമമായതാണ് വഞ്ചി കണ്ടെത്തുന്നതിന് സഹായമായത്. അഭിലാഷിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെങ്കിലും അതീവ ഗുരുതരമല്ലെന്നാണ് റിപ്പോര്ട്ടുകള്.
 | 

അഭിലാഷ് ടോമിയിലേക്ക് എത്താന്‍ തടസം കാലാവസ്ഥ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊച്ചി: പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ കണ്ടെത്തി. എന്നാല്‍ അദ്ദേഹത്തിലേക്ക് എത്താന്‍ കാലവസ്ഥ തടസമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പായ് വഞ്ചിയുള്ള പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് ഇവിടെ കാറ്റടിക്കുന്നത്. ഇന്ത്യന്‍ നാവികസേന അഭിലാഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വഞ്ചിയിലെ ലോക്കേഷന്‍ ട്രാക്കര്‍ പ്രവര്‍ത്തനക്ഷമമായതാണ് വഞ്ചി കണ്ടെത്തുന്നതിന് സഹായമായത്. അഭിലാഷിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെങ്കിലും അതീവ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുരയാണ് മലയാളി നാവികനെ രക്ഷിക്കാനായി പുറപ്പെട്ടിരിക്കുന്നത്. എത്രയും വേഗം അഭിലാഷ് കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെ പായ് വഞ്ചി അപകടത്തില്‍ പെട്ടത്. വഞ്ചിയുടെ പായ്മരം തകര്‍ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റതായിട്ടാണ് സൂചന. തനിക്ക് പായ്ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും, നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നുമാണ് അവസാനമായി അഭിലാഷില്‍ നിന്ന് ലഭിച്ച സന്ദേശം.

Pictures of THURIYA from Indian Navy P-81 Aircraft a few hours ago. Mast sails still in the water. #GGR2018 Tomy heard…

Posted by Golden Globe Race on Sunday, September 23, 2018

50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടക്കുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അഭിലാഷ് ടോമി. എന്നാല്‍ പരിക്കേറ്റതോടെ പര്യടനത്തില്‍ നിന്ന് പിന്മാറേണ്ടിവരും. നേരത്തെ 18 പായ് വഞ്ചികളുണ്ടായിരുന്ന മത്സരത്തില്‍ നിന്ന് 5 പേര്‍ പിന്മാറിയിരുന്നു.