ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തെരെഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വ്വേ

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന് തെരെഞ്ഞെടുപ്പുകളില് ബിജെപി തകര്ന്നടിയുമെന്ന് സര്വ്വേ. എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സര്വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കോണ്ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും. നേരത്തെ പ്രാദേശിക പാര്ട്ടികളെ കൂട്ട്പിടിച്ച് ബിജെപിയെ തുരത്തുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി വ്യക്തമാക്കിയിരുന്നു.
 | 

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തെരെഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തെരെഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വ്വേ. എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും. നേരത്തെ പ്രാദേശിക പാര്‍ട്ടികളെ കൂട്ട്പിടിച്ച് ബിജെപിയെ തുരത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അതേസമയം 2019ലെ ലോക്‌സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിന് നേട്ടം നിലനിര്‍ത്താന്‍ കഴിയില്ലെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവും കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ബിജെപി കോട്ടകളില്‍ കൃത്യമായ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ് സഖ്യങ്ങള്‍ക്ക് കഴിയുമെന്നാണ് സൂര്‍വ്വേ ഫലം നല്‍കുന്ന സൂചന.

മധ്യപ്രദേശില്‍ 106ഉം ഛത്തീസ്ഗഢില്‍ 33ഉം രാജസ്ഥാന്‍ 57ഉം സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങുമെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു. 2013ല്‍ ബിജെപി രാജസ്ഥാനില്‍ 163 സീറ്റുകള്‍ നേടിയിരുന്നു. മോഡി ഭരണം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.