മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില് കോളേജ് വിദ്യാര്ത്ഥികള് സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര് കൊല്ലപ്പെട്ടു. കോളേജ് വിദ്യാര്ത്ഥികള് വിനോദയാത്ര പോയ ബസാണ് അപകടത്തില്പ്പെട്ടത്. പത്തിലധികം പേര്ക്കു പരുക്കേറ്റതായിട്ടാണ് റിപ്പോര്ട്ട്. രക്ഷാപ്രവര്ത്തനം തുടരുകയാണ്. കൊങ്കണ് കാര്ഷിക സര്വകലാശാലയ്ക്കു കീഴിലുള്ള ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കണ് കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാര്ഥികളുമാണ് മരിച്ചത്.
 | 

മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ കൊല്ലപ്പെട്ടു

റായ്ഗഡ്: മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ കൊല്ലപ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പത്തിലധികം പേര്‍ക്കു പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊങ്കണ്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് മരിച്ചത്.

സത്താറ ജില്ലയിലെ മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകുമ്പോഴായിരുന്നു അപകടം. ബസ് കൊക്കയിലേക്ക് മറിഞ്ഞിട്ടും സമീപവാസികള്‍ ആരും അറിഞ്ഞിരുന്നില്ല. അപകടത്തില്‍പ്പെട്ട ഒരാള്‍ മുകളിലേക്ക് കയറി വന്ന് വഴിയെ പോയവരെ വിവരം അറിയിക്കുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തര്‍ക്ക് പെട്ടന്ന് എത്തിച്ചേരാന്‍ കഴിയാത്തതും മൊബൈല്‍ സര്‍വീസുകള്‍ ലഭിക്കാത്തതും രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.