അപകടങ്ങള്‍ ഉണ്ടാകുന്നത് മികച്ച റോഡുകള്‍ മൂലം! വിചിത്ര വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി

മികച്ച റോഡുകളാണ് അപകടങ്ങള് കൂടുതല് സൃഷ്ടിക്കു്നതെന്ന് കര്ണാടക ഉപമുഖ്യമന്ത്രിമാരില് ഒരാളായ ഗോവിന്ദ് കജ്രോള്
 | 
അപകടങ്ങള്‍ ഉണ്ടാകുന്നത് മികച്ച റോഡുകള്‍ മൂലം! വിചിത്ര വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി

ബംഗളൂരു: മികച്ച റോഡുകളാണ് അപകടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കു്‌നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായ ഗോവിന്ദ് കജ്രോള്‍. സംസ്ഥാനത്ത് 10,000ഓളം അപകടങ്ങള്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മോശം റോഡുകളെ പഴിചാരുകയാണ് മാധ്യമങ്ങള്‍. പക്ഷേ താന്‍ വിശ്വസിക്കുന്നത് അവ നല്ല റോഡുകള്‍ മൂലമാണെന്നാണ്, കജ്രോള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ വന്‍ തുക കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഹൈവേകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകാറുള്ളത്. വന്‍ തുക പിഴയായി ഈടാക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും പിഴത്തുക കുറയ്ക്കുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും കജ്രോള്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ വന്‍ പിഴ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മാനുഷിക പരിഗണന നല്‍കിയാണ് തീരുമാനം എന്നാണ് വിശദീകരണം.