ടിവി ചര്‍ച്ചക്കിടെ കുഴഞ്ഞുവീണ ആക്ടിവിസ്റ്റ് അന്തരിച്ചു

ടിവി ചര്ച്ചയില് പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ആക്ടിവിസ്റ്റ് അന്തരിച്ചു. ദൂരദര്ശന് ചര്ച്ചയില് പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ അക്കാഡമിസ്റ്റും പൊതുപ്രവര്ത്തകയുമായ റിത ജതീന്ദര് ആണ് മരിച്ചത്. ഇവര്ക്ക് ഹൃദയ സ്തംഭനമുണ്ടായെന്നാണ് റിപ്പോര്ട്ട്.
 | 

ടിവി ചര്‍ച്ചക്കിടെ കുഴഞ്ഞുവീണ ആക്ടിവിസ്റ്റ് അന്തരിച്ചു

ശ്രീനഗര്‍: ടിവി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ആക്ടിവിസ്റ്റ് അന്തരിച്ചു. ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ അക്കാഡമിസ്റ്റും പൊതുപ്രവര്‍ത്തകയുമായ റിത ജതീന്ദര്‍ ആണ് മരിച്ചത്. ഇവര്‍ക്ക് ഹൃദയ സ്തംഭനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഇവര്‍ കുഴഞ്ഞു വീണത്. ജമ്മു ആന്റ് കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട് കള്‍ച്ചര്‍ ആന്റ് ലാംഗ്വേജസിന്റെ സെക്രട്ടറി കൂടിയാണ് റിത ജതീന്ദര്‍. ഇവര്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായ കലാമണ്ഡലം ഗീതാനന്ദന്‍ ഇരിങ്ങാലക്കുടയിലെ ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.