വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; 497-ാം വകുപ്പ് റദ്ദാക്കി

വിവാഹേതര ലൈംഗികബന്ധം ക്രിമിനല് കുറ്റമല്ലെന്ന് സുപ്രീം കോടതി. 150 വര്ഷം പഴക്കമുള്ള നിയമ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. എന്നാല് വിവാഹേതര ബന്ധങ്ങള് വിവാഹമോചനങ്ങള്ക്ക് കാരണമായി തുടരും. വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കാണുന്ന 497-ാം വകുപ്പ് വിവേചനപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിപ്രസ്താവത്തില് പറഞ്ഞു.
 | 

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; 497-ാം വകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. 158 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. എന്നാല്‍ വിവാഹേതര ബന്ധങ്ങള്‍ വിവാഹമോചനങ്ങള്‍ക്ക് കാരണമായി തുടരും. വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കാണുന്ന 497-ാം വകുപ്പ് വിവേചനപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിപ്രസ്താവത്തില്‍ പറഞ്ഞു.

സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പെന്ന് കോടതി പറഞ്ഞു. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ഭര്‍ത്താവ് സ്ത്രീയുടെ യജമാനനല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

പ്രവാസി മലയാളി ജോസഫ് ഷൈന്‍ നല്‍കിയ പരാതിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്ന 497-ാം വകുപ്പ് ഭാര്യയെ ഇരയായിക്കണ്ട് വെറുതെ വിടാന്‍ വ്യവസ്ഥ ചെയ്തിരുന്നു. തന്റെ ഭര്‍ത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ സ്ത്രീക്ക് പരാതി നല്‍കാനും ഇതനുസരിച്ച് കഴിഞ്ഞിരുന്നില്ല. ഹര്‍ജിയെ കോടതിയില്‍ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളെക്കൂടി കുറ്റവാളികളായി കാണണമെന്ന നിലപാടാണ് സ്വീകരിച്ചത്.