കോണ്‍ഗ്രസിന്റെ മാനം കാത്ത് മനു അഭിഷേക് സിംഗ്വി; കോടതി മുറിയിലേത് ധീരമായ പോരാട്ടം

കര്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമ്പോള് കോണ്ഗ്രസിന്റെ സകല പ്രതീക്ഷകളും മുതിര്ന്ന മനു അഭിഷേക് സിംഗ്വിലായിരുന്നു. സിംഗ്വി കോടതിയില് എങ്ങനെ വാദിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കര്ണാടകയിലെ കോണ്ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഭാവിയും. പ്രതീക്ഷകള്ക്കൊത്ത് ശക്തമായ വാദങ്ങളുയര്ത്താന് സിംഗ്വിക്ക് സാധിച്ചതാണ് ബിജെപിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കാന് കോണ്ഗ്രസിനെ സഹായിച്ചിരിക്കുന്നത്.
 | 

കോണ്‍ഗ്രസിന്റെ മാനം കാത്ത് മനു അഭിഷേക് സിംഗ്വി; കോടതി മുറിയിലേത് ധീരമായ പോരാട്ടം

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സകല പ്രതീക്ഷകളും മുതിര്‍ന്ന മനു അഭിഷേക് സിംഗ്വിലായിരുന്നു. സിംഗ്വി കോടതിയില്‍ എങ്ങനെ വാദിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഭാവിയും. പ്രതീക്ഷകള്‍ക്കൊത്ത് ശക്തമായ വാദങ്ങളുയര്‍ത്താന്‍ സിംഗ്വിക്ക് സാധിച്ചതാണ് ബിജെപിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരിക്കുന്നത്.

മുന്‍പ് പല കേസുകളിലും കോണ്‍ഗ്രസിന്റെ രക്ഷകനായിട്ടുള്ള അഭിഭാഷകനാണ് സിംഗ്വി. രാവിലെ മുതല്‍ തന്നെ ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് സുപ്രീം കോടതി സാക്ഷിയാകുമെന്ന് വ്യക്തമായിരുന്നു. മുകുള്‍ രോഹ്ത്തഗിയാണ് ബിജെപിക്കായി കോടതിയിലെത്തിയത്. തുടക്കം മുതല്‍ തന്നെ സിംഗ്വിയുടെ മേല്‍ക്കൈ വാദങ്ങളില്‍ പ്രകടമായിരുന്നു. യാതൊരുവിധ അവസരങ്ങളും മുകുളിന് നല്‍കാതിരുന്ന സിംഗ്വി കോണ്‍ഗ്രസ് അനുകൂല നിലപാട് നേടിയെടുക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകനിര ശക്തമായി വാദപ്രതിവാദങ്ങളുമായി നിരന്നപ്പോള്‍ തങ്ങള്‍ ചെകുത്താനും കടലിനും ഇടയിലായല്ലോ എന്നു പോലും കോടതി വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായിരുന്നു. നാളെ വിശ്വാസ വോട്ടിന് തയ്യാറുണ്ടോയെന്ന് ചോദിച്ച കോടതിയോട് തയ്യാറാണെന്ന് സിംഗ്വി ഉടന്‍ മറുപടി നല്‍കി. ഇതോടെ പരുങ്ങലിലായ മുകുളാകട്ടെ ഒരാഴ്ച്ചയെങ്കിലും അവസരം നല്‍കണമെന്ന് അഭ്യാര്‍ത്ഥിക്കുകയായിരുന്നു. പക്ഷേ കോടതി ഇക്കാര്യം നിഷേധിച്ചു. കോടതിയുടെ നിര്‍ദേശങ്ങള്‍ അനുകൂലമായതോടെ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം.