ഇന്ധന വിലവര്‍ദ്ധയ്ക്ക് കാരണം അഫ്ഗാനിസ്ഥാനും താലിബാനും; പുതിയ കണ്ടെത്തലുമായി ബിജെപി എംഎല്‍എ

 | 
MLA
ഇന്ധനവില വര്‍ദ്ധനയക്ക് കാരണം അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയാണെന്ന വാദവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ

ഇന്ധനവില വര്‍ദ്ധനയക്ക് കാരണം അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയാണെന്ന വാദവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ. ഹൂബ്ലി-ധര്‍വാദ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാദ് ആണ് പുതിയ ന്യായീകരണവുമായി എത്തിയിരിക്കുന്നത്. താലിബാന്‍ അഫ്ഗാനിലുണ്ടാക്കിയ പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ സപ്ലൈയില്‍ കുറവുണ്ടായിട്ടുണ്ടെന്നും അതു മൂലമാണ് എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിക്കുന്നതെന്നുമാണ് എംഎല്‍എയുടെ വാദം. വിലക്കയറ്റത്തിന്റെ കാരണം മനസിലാക്കാന്‍ മാത്രം പക്വതയുള്ളവരാണ് വോട്ടര്‍മാരെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പക്ഷേ അഫ്ഗാനില്‍ നിന്ന് ഇന്ധനം വാങ്ങുന്നില്ലെന്നതാണ് വാസ്തവം. ഇറാഖ്, സൗദി അറേബ്യ, യുഎഇ, നൈജീരിയ, അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ അഫ്ഗാനിലെ സാഹചര്യങ്ങളൊന്നും ഇന്ത്യയിലെ ഇന്ധനവിലയെ സ്വാധീനിക്കില്ലെന്നിരിക്കെയാണ് ബിജെപി എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. 

ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഇന്ധനവില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലാണ്. എല്‍പിജി വിലയില്‍ കഴിഞ്ഞ ദിവസം 25 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. ഡീസല്‍ വിലയും കുതിച്ചു കൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ബിജെപി എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിത്തുന്നത്.