500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത; ട്രിബ്യൂണിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

ആധാര് വിവരങ്ങള് ഓണ്ലൈനില് വില്പനയ്ക്കെന്ന വാര്ത്ത നല്കിയ റിപ്പോര്ട്ടര്ക്കും ട്രിബ്യൂണ് ദിനപ്പത്രത്തിനുമെതിരെ കേസ്. ക്രൈംബ്രാഞ്ചിന്റെ സൈബര് സെല് വിഭാഗമാണ് ദി ട്രിബ്യൂണ് എന്ന ദിനപത്രത്തിന്റെ റിപ്പോര്ട്ടര് രചന കാരിയക്കെതിരെ എഫ്ഐആര് ഫയല് ചെയ്തത്. യു.ഐ.ഡി.ഐ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിപ്രകാരമാണ് കേസെന്നാണ് സൂചന.
 | 

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത; ട്രിബ്യൂണിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്കെന്ന വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കും ട്രിബ്യൂണ്‍ ദിനപ്പത്രത്തിനുമെതിരെ കേസ്. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് ദി ട്രിബ്യൂണ്‍ എന്ന ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന കാരിയക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. യു.ഐ.ഡി.ഐ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിപ്രകാരമാണ് കേസെന്നാണ് സൂചന.

ആധാര്‍ വിവരങ്ങള്‍ നല്‍കുന്ന സംഘങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമാണെന്നും ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിച്ചുവെന്നുമായിരുന്നു രചന റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419, 420, 471, എന്നീ വകുപ്പുകളും ഐ.ടി ആക്ടിലെ 66-ാം വകുപ്പും ആധാര്‍ ആക്ടിലെ 36, 37 വകുപ്പുകളുമനുസരിച്ചാണ് കേസ്.

പേയ്ടിഎം വഴി പണമടച്ചതോടെ ഒരു യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിച്ചുവെന്നും ഇതിലൂടെ ലോഗിന്‍ ചെയ്ത് ആയിരക്കണക്കിന് ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ലഭിച്ചുവെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 300 അധികമായി നല്‍കിയപ്പോള്‍ ഈ വിവരങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ് വെയറും സംഘം നല്‍കിയെന്നാണ് വാര്‍ത്ത.

ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്‌കീമിന് കീഴിലുള്ള വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങളാണ് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചിരുന്നത്. ആറ് മാസമായി ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.