അതിര്‍ത്തിയില്‍ സൈന്യത്തിന്റെ തിരിച്ചടി; 12 പാക് സൈനികര്‍ കൊല്ലപ്പെട്ടു
പാക് അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ തിരിച്ചടി. ജമ്മുവിലെ ആര്‍എസ് പുര മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 12 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു.
Jan 4, 2018, 14:24 IST
| ശ്രീനഗര്‍: പാക് അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ തിരിച്ചടി. ജമ്മുവിലെ ആര്‍എസ് പുര മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 12 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാന്റെ സൈനികത്താവളങ്ങളും സൈന്യം തകര്‍ത്തു. രണ്ട് പാകിസ്ഥാനി മോര്‍ട്ടാര്‍ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ ഒരു നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വധിച്ചിരുന്നു.