പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി മാര്‍ച്ച്; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി പാര്ട്ടി നടത്താനിരിക്കുന്ന മാര്ച്ചിന്റെ പശ്ചാത്തലത്തില് ഡല്ഹി മെട്രോയുടെ അഞ്ച് സ്റ്റേഷനുകള് അടച്ചു. പോലീസ് നിര്ദേശമനുസരിച്ചാണ് നടപടിയെന്ന് ഡല്ഹി മെട്രോ അറിയിച്ചു. മാര്ച്ചിന് പാര്ട്ട് പ്രവര്ത്തകര് അനുവാദം നേടിയിട്ടില്ലെന്നും ജനവാസകേന്ദ്രങ്ങളില് ജനങ്ങള് സംഘടിക്കുന്നതിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
 | 

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി മാര്‍ച്ച്; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി പാര്‍ട്ടി നടത്താനിരിക്കുന്ന മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോയുടെ അഞ്ച് സ്റ്റേഷനുകള്‍ അടച്ചു. പോലീസ് നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു. മാര്‍ച്ചിന് പാര്‍ട്ട് പ്രവര്‍ത്തകര്‍ അനുവാദം നേടിയിട്ടില്ലെന്നും ജനവാസകേന്ദ്രങ്ങളില്‍ ജനങ്ങള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഉച്ചക്ക് 12 മണി മുതല്‍ കല്യാണ്‍ മാര്‍ഗ് സ്റ്റേഷന്റെ പ്രവേശനകവാടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. രണ്ടു മണി മുതല്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജനപഥ് എന്നീ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്. ഹൗസില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയില്‍ ഏഴു മണിയോടെ എത്തിച്ചേരുമെന്നാണ് വിവരം. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും മാര്‍ച്ച് നടത്താനാണ് പാര്‍ട്ടി തീരുമാനം.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ക്യാബിനറ്റംഗങ്ങളും ലഫ്നന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസില്‍ ദിവസങ്ങളായി ധര്‍ണ്ണയിലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയും കൂട്ടരും കുത്തിയിരിപ്പ് സമരം നടത്തുന്നത്.