ഇന്ത്യയില്‍ ഓട്ടോ യാത്രയേക്കാള്‍ ചെലവ് കുറവ് വിമാനയാത്രക്ക്! കിലോമീറ്റര്‍ നിരക്കിലെ വ്യത്യാസം വിശദീകരിച്ച് കേന്ദ്രമന്ത്രി

ഇന്ത്യയില് ഓട്ടോറിക്ഷകളിലെ യാത്രകളേക്കാള് നിരക്ക് കുറവാണ് വിമാനയാത്രകള്ക്കെന്ന് കേന്ദ്രമന്ത്രി. കിലോമീറ്ററിന് ഓട്ടോകള് ഈടാക്കുന്നതിനേക്കാള് കുറവാണ് വിമാനയാത്രക്ക് ചെലവാകുകയെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്ഹയാണ് വ്യക്തമാക്കിയത്. ഞാന് പറയുന്നത് ഭ്രാന്താണെന്ന് ചിലര്ക്ക് തോന്നുകയാണെങ്കില് കണക്ക് നോക്കിയാല് അത് വസ്തുതയാണെന്ന് ബോധ്യപ്പെടുമെന്നാണ് മന്ത്രിയുടെ വിശദീകരണം.
 | 

ഇന്ത്യയില്‍ ഓട്ടോ യാത്രയേക്കാള്‍ ചെലവ് കുറവ് വിമാനയാത്രക്ക്! കിലോമീറ്റര്‍ നിരക്കിലെ വ്യത്യാസം വിശദീകരിച്ച് കേന്ദ്രമന്ത്രി

ഇന്‍ഡോര്‍: ഇന്ത്യയില്‍ ഓട്ടോറിക്ഷകളിലെ യാത്രകളേക്കാള്‍ നിരക്ക് കുറവാണ് വിമാനയാത്രകള്‍ക്കെന്ന് കേന്ദ്രമന്ത്രി. കിലോമീറ്ററിന് ഓട്ടോകള്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണ് വിമാനയാത്രക്ക് ചെലവാകുകയെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ് വ്യക്തമാക്കിയത്. ഞാന്‍ പറയുന്നത് ഭ്രാന്താണെന്ന് ചിലര്‍ക്ക് തോന്നുകയാണെങ്കില്‍ കണക്ക് നോക്കിയാല്‍ അത് വസ്തുതയാണെന്ന് ബോധ്യപ്പെടുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ വിമാനങ്ങളില്‍ കിലോമീറ്ററിന് 5 രൂപയാണ് ചെലവാകുന്നത്. പക്ഷേ നഗരം ചുറ്റിയടിക്കാനായി ഒരു ഓട്ടോ വിളിക്കണമെങ്കില്‍ എട്ട് രൂപ മുതല്‍ 10 രൂപ വരെ മിനിമം ചാര്‍ജായി നല്‍കേണ്ടി വരും. ഇന്ത്യയില്‍ വിമാനയാത്രകള്‍ക്ക് ചെലവ് കുറവായതിനാലാണ് പലരും യാത്രക്കായി വിമാനങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 11 കോടി ജനങ്ങളാണ് വിമാനയാത്ര തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്നത് 20 കോടിയിലെത്തിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത് അഞ്ചിരട്ടി വര്‍ധിച്ച് 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്‍ഡോര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ 27-ാമത് രാജ്യാന്തര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.