ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് എണ്ണാന്‍ കഴിയില്ലെന്ന് വ്യോമസേനാത്തലവന്‍

വ്യോമാക്രമണത്തില് എത്ര പേര് കൊല്ലപ്പെട്ടുവെന്ന് എണ്ണാന് കഴിയില്ലെന്ന് വ്യോമസേനാ തലവന് എയര് ചീഫ് മാര്ഷല് ബി.എസ്.ധനോവ. ബലാകോട്ട് ആക്രമണത്തില് എത്ര ഭീകരര് കൊല്ലപ്പെട്ടുവെന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അത്തരം എണ്ണമെടുക്കല് നടത്താന് വ്യോമസേനയ്ക്ക് കഴിയില്ലെന്നും കണക്കുകള് പറയേണ്ടത് സര്ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം ഭേദിച്ചതായി സ്ഥിരീകരിച്ചു. ഇല്ലെങ്കില് എന്തിനാണ് പാകിസ്ഥാന് പ്രതികരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
 | 
ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് എണ്ണാന്‍ കഴിയില്ലെന്ന് വ്യോമസേനാത്തലവന്‍

ന്യൂഡല്‍ഹി: വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് എണ്ണാന്‍ കഴിയില്ലെന്ന് വ്യോമസേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ. ബലാകോട്ട് ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അത്തരം എണ്ണമെടുക്കല്‍ നടത്താന്‍ വ്യോമസേനയ്ക്ക് കഴിയില്ലെന്നും കണക്കുകള്‍ പറയേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം ഭേദിച്ചതായി സ്ഥിരീകരിച്ചു. ഇല്ലെങ്കില്‍ എന്തിനാണ് പാകിസ്ഥാന്‍ പ്രതികരിച്ചതെന്നും അദ്ദേഹം ചോദിച്ചു.

വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. സര്‍ക്കാരോ സൈനിക കേന്ദ്രങ്ങളോ ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടാത്ത സാഹചര്യത്തിലാണ് പുതിയ കണക്കുമായി അമിത് ഷാ രംഗത്തെത്തിയത്. അതേസമയം ബലാകോട്ടില്‍ കാര്യമായ ആഘാതമുണ്ടാക്കാന്‍ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

350 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബലാകോട്ട് ആക്രമണം കാര്യമായ ഫലമുണ്ടാക്കിയില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യോമസേനാത്തലവന്റെ വാര്‍ത്താ സമ്മേളനം. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ പ്രതികരണമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ കണക്കുകളൊന്നും ഔദ്യോഗികമായി പുറത്തു വന്നിരുന്നില്ല.