എയര്‍ ഇന്ത്യ യാത്രക്കാരന്‍ മദ്യലഹരിയില്‍ സീറ്റില്‍ മൂത്രമൊഴിച്ചു!

വിമാനത്തിന്റെ സീറ്റില് മദ്യലഹരിയില് മൂത്രമൊഴിച്ച് യാത്രക്കാരന്. ഡല്ഹിയില് നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന എയര് ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 30ന് നടന്ന സംഭവത്തേക്കുറിച്ചുള്ള വിവരം വിമാനത്തിലെ യാത്രക്കാരിയായിരുന്ന സ്ത്രീയുടെ മകളാണ് ട്വിറ്റര് സന്ദേശത്തിലൂടെ പുറത്തുവിട്ടത്.
 | 

എയര്‍ ഇന്ത്യ യാത്രക്കാരന്‍ മദ്യലഹരിയില്‍ സീറ്റില്‍ മൂത്രമൊഴിച്ചു!

ന്യൂഡല്‍ഹി: വിമാനത്തിന്റെ സീറ്റില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 30ന് നടന്ന സംഭവത്തേക്കുറിച്ചുള്ള വിവരം വിമാനത്തിലെ യാത്രക്കാരിയായിരുന്ന സ്ത്രീയുടെ മകളാണ് ട്വിറ്റര്‍ സന്ദേശത്തിലൂടെ പുറത്തുവിട്ടത്.

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തന്റെ അമ്മയുടെ സീറ്റിന് അടുത്തെത്തി സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു. വിമാന ജീവനക്കാരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ സീറ്റ് മാറി നല്‍കിയെങ്കിലും മറ്റു നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

യാത്രക്കാരിയുടെ മകളായ ഇന്ദ്രാണി ഘോഷ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വ്യോമയാന മന്ത്രി സുരേഷ് പ്രഭു, വിദേശകാര്യമന്ത്രി സുഷണ സ്വരാജ് എന്നിവര്‍ക്കാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.