ആലപ്പാട്; കരിമണല്‍ ഖനനത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍

ആലപ്പാട് കരിമണല് ഖനനത്തില് ദേശീയ ഹരിത ട്രൈബ്യൂണല് റിപ്പോര്ട്ട് തേടി. വിഷയത്തില് കൊല്ലം ജില്ലാ കളക്ടര് റിപ്പോര്ട്ട് നല്കണമെന്നാണ് ട്രൈബ്യൂണല് ആവശ്യപ്പെട്ടിരിക്കുന്നത്. ഖനനത്തിന്റെ നിലവിലെ സ്ഥിതിഗതികള് സംബന്ധിച്ചുള്ള റിപ്പോര്ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന് എക്സ്പ്രസിലെ വാര്ത്തയുടെ അടിസ്ഥാനത്തില് ട്രൈബ്യൂണല് സ്വമേധയാ കേസ് രജിസ്റ്റര് ചെയ്യുകയായിരുന്നു.
 | 
ആലപ്പാട്; കരിമണല്‍ ഖനനത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഖനനത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഖനനം അനധികൃതമാണെന്നും അത് നിര്‍ത്തി വെക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആലപ്പാട് സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനും ഖനനം നടത്തുന്ന ഐആര്‍ഇയ്ക്കും നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ പരിസ്ഥിതി ആഘാത സമിതി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായാണ് ഖനനം നടത്തുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഖനനമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും റിമോട്ട് സെന്‍സിങ് ഏജന്‍സിയും പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.