അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഐടി- ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതല

ഇന്ന് സത്യപ്രതിജ്ഞ ചെയത് കേന്ദ്രമന്ത്രിയായി അധികാരമേറ്റ അല്ഫോന്സ് കണ്ണന്താനത്തിന് ഐടി, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതല നല്കി. മറ്റ് നാല് ക്യാബിനറ്റ് മന്ത്രിമാര്ക്കും എട്ട് സഹമന്ത്രിമാര്ക്കും ഒപ്പമാണ് കണ്ണന്താനം നരേന്ദ്ര മോഡി മന്ത്രിസഭയില് സഹമന്ത്രിയായി ചുമതലയേറ്റത്. കേരളത്തിലെ ബിജെപി നേതൃത്വത്തെ പാടെ തഴഞ്ഞുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
 | 

അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഐടി- ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതല

ന്യൂഡല്‍ഹി: ഇന്ന് സത്യപ്രതിജ്ഞ ചെയത് കേന്ദ്രമന്ത്രിയായി അധികാരമേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഐടി, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതല നല്‍കി. മറ്റ് നാല് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും എട്ട് സഹമന്ത്രിമാര്‍ക്കും ഒപ്പമാണ് കണ്ണന്താനം നരേന്ദ്ര മോഡി മന്ത്രിസഭയില്‍ സഹമന്ത്രിയായി ചുമതലയേറ്റത്. കേരളത്തിലെ ബിജെപി നേതൃത്വത്തെ പാടെ തഴഞ്ഞുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

മന്ത്രിസഭാ പുനസംഘടനയേപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയോ മന്ത്രി സ്ഥാനത്ത് എത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് കണ്ണന്താനം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായത്.

കോഴ വിവാദത്തില്‍ പ്രതിരോധത്തിലായ സംസ്ഥാന ബിജെപി നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പ്രഹരമായാണ് ഈ നീക്കത്തെ കാണുന്നത്. ഇന്നലെ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും ഇതില്‍ സംസ്ഥാന നേതൃത്വം കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇന്നാണ് വിഷയത്തില്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.