ഓഹരി വിപണിയിലെ തകര്‍ച്ച; അംബാനിക്കും അദാനിക്കും വന്‍ നഷ്ടം; ശതകോടീശ്വരന്‍മാര്‍ക്ക് നഷ്ടമായത് 1785 കോടി ഡോളര്‍

2018ല് വന് തകര്ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന് ഓഹരി വിപണി. പല കമ്പനികള്ക്കും വന് തുകകളാണ് നഷ്ടമായിരിക്കുന്നത്. നിലവില് ഇന്ത്യയിലെ 20 ശതകോടീശ്വരന്മാരുടെ സമ്പത്തില് 2018ല് ഇതുവരെ നഷ്ടമായത് 1785 കോടി ഡോളര്. ഇതില് റിലയന്സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി ഉള്പ്പെടെ അഞ്ച് പേര്ക്ക് മാത്രമുണ്ടായ നഷ്ടം 1500 കോടി ഡോളറിന്റേതാണ്. സമീപകാലത്തെ ഏറ്റവും വലിയ നഷ്ടക്കണക്കാണിത്.
 | 

ഓഹരി വിപണിയിലെ തകര്‍ച്ച; അംബാനിക്കും അദാനിക്കും വന്‍ നഷ്ടം; ശതകോടീശ്വരന്‍മാര്‍ക്ക് നഷ്ടമായത് 1785 കോടി ഡോളര്‍

ന്യൂഡല്‍ഹി: 2018ല്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. പല കമ്പനികള്‍ക്കും വന്‍ തുകകളാണ് നഷ്ടമായിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ 20 ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ 2018ല്‍ ഇതുവരെ നഷ്ടമായത് 1785 കോടി ഡോളര്‍. ഇതില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമുണ്ടായ നഷ്ടം 1500 കോടി ഡോളറിന്റേതാണ്. സമീപകാലത്തെ ഏറ്റവും വലിയ നഷ്ടക്കണക്കാണിത്.

ബ്ലൂംബെര്‍ഗ് പട്ടികയിലാണ് നഷ്ടം സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത് അദാനി ഗ്രൂപ്പിനാണ്. ഏതാണ്ട് 368 കോടി നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ഇതോടെ അദാനിയുടെ സ്വത്തിന്റെ ആകെ മൂല്യം 675 കോടി ഡോളറായി കുറഞ്ഞു. മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഈ വര്‍ഷം 283 കോടി ഡോളറിന്റെ കുറവുണ്ടായി. നിലവില്‍ അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം 3,740 കോടി ഡോളറാണ്.

ഇന്ത്യന്‍ സമ്പത് വ്യവസ്ഥയിലുണ്ടായിരിക്കുന്ന വ്യത്യാസങ്ങള്‍ വന്‍കിട കമ്പനികളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായി സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനം അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിപണിയെ സാരമായി ബാധിച്ചിരുന്നു. വരും ദിവസങ്ങളിലും തകര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.